ഭൂനികുതി അടയ്ക്കാം..
ഓൺലൈനായി...
ഭൂനികുതി അടയ്ക്കാം..
ഓൺലൈനായി...
ഭൂനികുതി അടയ്ക്കാം..
ഓൺലൈനായി...
കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന് കീഴിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ആണ് ലാൻഡ് റവന്യൂ വകുപ്പിന്റെ ആസ്ഥാന കാര്യാലയം. ലാൻഡ് റവന്യൂ കമ്മീഷണറെ സഹായിക്കുന്നതിനായി ജോയിന്റ് / അസിസ്റ്റന്റ് കമ്മീഷണർമാർ എന്നിവർ പ്രവർത്തിച്ചു വരുന്നു. 14 ജില്ലാ കളക്ടറേറ്റുകൾ, 27 റവന്യൂ ഡിവിഷനുകൾ, 78 താലൂക്കുകൾ, 1666 വില്ലേജുകൾ എന്നിവ റവന്യൂ ഭരണകൂടത്തിന്റെ കീഴിലാണ്. ജില്ലാ ഭരണത്തിന്റെ തലവൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ്. ഓരോ ജില്ലകളിലും ജില്ലാ കളക്ടർമാരെ സഹായിക്കുവാൻ ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നു. ഓരോ റവന്യൂ ഡിവിഷനിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ ഒരു റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസ് പ്രവർത്തിക്കുന്നു. ഓരോ താലൂക്കാഫീസിലെയും പൊതുഭരണം, മജിസ്റ്റീരിയൽ സംബന്ധമായ വിഷയങ്ങൾ എന്നിവ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തഹസിൽദാരുടെ ചുമതലയാണ്. എന്നാൽ താലൂക്കിലെ ഭൂ സംബന്ധമായ വിഷയങ്ങൾ ഭൂരേഖാ തഹസിൽദാരുടെ ചുമതലയാണ്. ഇവരെ സഹായിക്കുവാനായി ഡെപ്യൂട്ടി തഹസിദാർമാർ ഒപ്പമുണ്ട്. ഓരോ വില്ലേജാഫീസും ഒരു വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരാണ് വില്ലേജാഫീസറെ സഹായിക്കുവാനുള്ളത്.
കേരള ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിലേക്കായി ഓരോ ജില്ലകളിലും റവന്യൂ ഡിവിഷണൽ ഓഫീസർ/ഡെപ്യൂട്ടി കളക്ടർമാർ നേതൃത്വം നൽകുന്ന താലൂക്ക് ലാൻഡ് ബോർഡുകളും തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന ലാൻഡ് ട്രിബ്യുണലുകളും പ്രവർത്തിക്കുന്നു. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലേക്കായി ലാൻഡ് ബോർഡ് സെക്രട്ടറിയുടെ കീഴിൽ ലാൻഡ് ബോർഡ് പ്രവർത്തിക്കുന്നു. ഇതിനു പുറമെ പ്രത്യേക ആവശ്യങ്ങൾക്കായി രൂപീകൃതമായ സ്പെഷ്യൽ ഓഫീസുകളും വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.
ശ്രീ.പിണറായി വിജയൻ ബഹു.മുഖ്യമന്ത്രി |
|
ശ്രീ. കെ. രാജൻ ബഹു.റവന്യൂ മന്ത്രി |
|
ശ്രീമതി ടിങ്കു ബിസ്വാൾ ഐ.എ.എസ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ |
|
ഡോ.എ.കൗശിഗൻ ഐ.എ.എസ് കമ്മീഷണർ |
© Copyright 2024
Land Revenue Commissionerate
State IT Cell (Revenue)
Maintained by Keltron Software Group