റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

ലാൻഡ് റവന്യൂ വകുപ്പിൻ കീഴിൽ നിർവ്വഹിച്ചു വരുന്ന പ്രധാന പ്രവർത്തനങ്ങൾ

 1. സർക്കാർ ഭൂമിയുടെയും വൃക്ഷങ്ങളുടെയും സംരക്ഷണവും പരിപാലനവും - വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, റവന്യൂ ഡിവിഷണൽ ഓഫീസർ, ജില്ലാ കളക്ടർ 
 2. ബേസിക് ടാക്സ്, പ്ലാന്റേഷൻ ടാക്സ്, ബിൽഡിംഗ് ടാക്സ് എന്നിവ ഈടാക്കുന്നത്  - വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്
 3. ഭൂരേഖകളുടെ മെയിന്റനൻസും നാളതീകരണവും - വില്ലേജ് ഓഫീസ്, അഡീഷണൽ/സ്പെഷ്യൽ തഹസിൽദാർ
 4. ഇലക്ഷൻ സംബന്ധമായ പ്രവർത്തനങ്ങൾ - താലൂക്ക് ഓഫീസ്, കളക്ടറേറ്റ്
 5. ഭൂമി പതിവ് - താലൂക്ക് ഓഫീസ് സ്പെഷ്യൽ തഹസിൽദാർ (ഭൂമി പതിവ്), ലാൻഡ് ട്രൈബ്യൂണൽ
 6. വിവിധ ഇനം സർട്ടിഫിക്കറ്റുകളുടെ വിതരണം - വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, റവന്യൂ ഡിവിഷണൽ ഓഫീസ്, കളക്ടറേറ്റ്
 7. റവന്യൂ റിക്കവറി - വില്ലേജ് ഓഫീസ്, തഹസിൽദാർ (റവന്യൂ റിക്കവറി), താലൂക്ക് ഓഫീസ്
 8. മറ്റു വകുപ്പുകൾ തമ്മിലുളള ഭൂമി കൈമാറ്റം - വില്ലേജ് ഓഫീസ്, താലൂക്ക് ആഫീസ്, തഹസിൽദാർ, ജില്ലാകളക്ടർ, കമ്മീഷണർ, കേരള സർക്കാർ
 9. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ - വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, കമ്മീഷണറേറ്റ്
 10. പ്രകൃതി സമ്പത്തുകളുടെ സംരക്ഷണം, മണൽ ഖനനം, പാറഖനനം, എന്നിവയുടെ നിയന്ത്രണം - താലൂക്ക് ഓഫീസ്, റവന്യൂ ഡിവിഷണൽ ഓഫീസ്
 11. ആയുധ ലൈസൻസ്, എക്പ്ലോസീവ് ലൈസൻസ് എന്നിവ നൽകുന്നത് - ജില്ലാ കളക്ടർ, എ.ഡി.എം.
 12. MP - Local Area Development Schemeന്റെയും മറ്റ് വികസന പദ്ധതികളുടെയും നടപ്പാക്കൽ - ജില്ലാ കളക്ടർ
 13. ജില്ലാ/താലൂക്ക്തല എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ ചുമതലകൾ - തഹസിൽദാർ, റവന്യൂ ഡിവിഷണൽ ഓഫീസർ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ കളക്ടർ
 14. പൊതുജന പരാതി പരിഹാരം - എല്ലാ ഓഫീസുകളും

ഇവയ്ക്കു പുറമെ റവന്യൂ വകുപ്പിൽ ഏകദേശം 150-ഓളം നിയമങ്ങളും ചട്ടങ്ങളും കൈകാര്യം ചെയ്തു വരുന്നു.മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റുകൾ, 78 താലൂക്കുകൾ, 27 റവന്യൂ ഡിവിഷണൽ ഓഫീസുകൾ, 1666 വില്ലേജുകൾ എന്നിവ മുഖാന്തിരമാണ് നിർവ്വഹിക്കുന്നത്. ഇതു കൂടാതെ ഭൂമി ഏറ്റെടുക്കലിനും, ഭൂമി സംരക്ഷണത്തിനും സ്പെഷ്യൽ ഓഫീസുകളും പ്രവർത്തിക്കുന്നു.