റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

  • കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, കേരള സ്റ്റേറ്റ് ലാൻഡ് ബാങ്ക് എന്നിവ സംയോജിപ്പിച്ച് കൊണ്ട് കേരള ലാൻഡ് റെക്കോർഡ്സ് മോഡണൈസേഷൻ മിഷൻ (KLRM Mission) രൂപീകരിക്കുന്നതിന് സ. ഉ. (കൈ) നം. 236/2018/റവന്യൂ ആയി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
  • അത്യാധുനിക മാർഗ്ഗങ്ങൾ അവലംബിച്ചുള്ള ഡിജിറ്റൽ റീസർവ്വേ, ഭൂരേഖ കമ്പ്യൂട്ടർവത്കരണമുൾപ്പെടെയുളള ജോലികൾ ഏകോപിപ്പിക്കുന്നതിനും ഓൺലൈനാക്കാനുമായിട്ടാണ് മിഷൻ രൂപവത്കരിച്ചിട്ടുള്ളത്. റവന്യു, രജിസ്‌ട്രേഷൻ, സർവ്വേ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വെബ് അധിഷ്ഠിതമായി ഏകോപിപ്പിച്ച് ഭാവിയിൽ ഭൂമിസംബന്ധമായ ഇടപാടുകളെല്ലാം ഓൺലൈനാക്കാനാണ് ലക്ഷ്യമിടുന്നത്.
  • കൃത്യവും കാര്യക്ഷമവുമായ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുക, ഭൂപരിപാലനത്തിനും മാനേജ്‌മെന്റിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുക. പോക്കുവരവ് സംബന്ധിച്ച എല്ലാ നടപടികളും ഓൺലൈൻ സംവിധാനവുമായി സംയോജിപ്പിക്കുക, ഡിജിറ്റൽ സർവ്വെ നടപ്പിൽ വരുത്തുക, ഭൂരേഖകളുടെ പരിപാലനത്തിനായി ഇൻഫർമേഷൻ ടെക്‌നോളജിയിലധിഷ്ഠിതമായ ചട്ടക്കൂടുകൾ അന്തിമമായി നിർണയിക്കുക. സർവേ, രജിസ്ട്രേഷൻ, റവന്യൂ ഡിജിറ്റൈസേഷൻ നടപടികൾ ഏകോപിപ്പിക്കുക തുടങ്ങിയ ചുമതലകളും മിഷനുണ്ടാവും.
  • മുഖ്യമന്ത്രി ചെയർമാനും റവന്യു, രജിസ്ട്രേഷൻ മന്ത്രിമാർ വൈസ് ചെയർമാൻമാരുമായാണ് മിഷൻ ഗവേണിംഗ് ബോഡിയുടെ ഘടന. റവന്യൂ സെക്രട്ടറിയാണ് മിഷൻ സെക്രട്ടറി. ഗവേണിംഗ് ബോഡി അംഗങ്ങളിൽ വനം വകുപ്പ് സെക്രട്ടറിയും അംഗമാണ്.