റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയുടേയും പരിപാലനം റവന്യൂ വകുപ്പില്‍ നിക്ഷി പ്തമാണ്. സര്‍വ്വെ നടപടികള്‍, സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം, ഭൂവിനിയോഗം, ഭൂമിപതിവ് തുടങ്ങിയ വിവിധ കര്‍ത്തവ്യ ങ്ങള്‍ റവന്യൂ വകുപ്പ് നിര്‍വ്വഹിച്ചുവരുന്നു.

 
 

ഭൂസംരക്ഷണം

ഓരോ വില്ലേജ് ഓഫീസിലും അതാത് വില്ലേജ് അതി൪ത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എല്ലാ സ൪ക്കാ൪വക ഭൂമികളുടെയും വിവരങ്ങൾ കാണിക്കുന്ന പ്രത്യേകം രജിസ്റ്റ൪ സൂക്ഷിക്കേണ്ടതാണ്. സ൪ക്കാ൪ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങൾ തഹസീൽദാ൪ക്ക് റിപ്പോ൪ട്ട് ചെയ്യേണ്ടത് വില്ലേജ് ഓഫീസറുടെ കടമയാകുന്നു. അനധികൃത പ്രവേശനങ്ങൾ യഥാസമയം കണ്ടുപിടിക്കുന്നതിനു വേണ്ടി വില്ലേജ് അസിസ്റ്റൻറ് 3 മാസത്തിലൊരിക്കലെങ്കിലും സ൪ക്കാ൪ വക ഭൂമിയുടെ സ൪വ്വെ അടയാളങ്ങൾ പരിശോധിക്കേണ്ടതും വില്ലേജ് ഓഫീസ൪ക്ക് റിപ്പോ൪ട്ട് ചെയ്യേണ്ടതുമാണ്. റിപ്പോ൪ട്ട് ചെയ്യുന്നവയിൽ 5% കേസുകൾ ഓവ൪ ചെക്ക് ചെയ്യാൻ തഹസീൽദാ൪ ബാധ്യതപ്പെട്ടിരിക്കുന്നു. പരിശോധനാ വിവരങ്ങൾ നേരത്തെ പ്രതിപാദിച്ച രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്. ജമാബന്ദി ഓഫീസ൪ ഈ രജിസ്റ്റ൪ പരിശോധിക്കേണ്ടതാണ്.

 

ഭൂവിനിയോഗം

1967-ലെ ഭൂവിനിയോഗ ഉത്തരവ് നടപ്പിൽ വന്നതിനു മുൻപോ തുട൪ച്ചയായി 3 വ൪ഷം ഏതെങ്കിലും ഭക്ഷ്യധാന്യം കൃഷി ചെയ്ത് വന്നിരുന്ന ഭൂമി, ജില്ലാ കളക്ടറുടെയോ റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ രേഖാമൂലമായ അനുമതിയിലെ വ്യവസ്ഥകൾ പ്രകാരമല്ലാതെ നെല്ലൊഴികെ മറ്റേതെങ്കിലും ഭക്ഷ്യധാന്യം കൃഷി ചെയ്യുന്നതിലേക്കായി മാറ്റം വരുത്തുകയോ മാറ്റം വരുത്താൻ ശ്രമിക്കുകയോ ചെയ്യാൻ പാടില്ല (സെക്ഷൻ 6). ഇതിനു വിരുദ്ധമായി പ്രവ൪ത്തിക്കുന്ന വ്യക്തിക്ക് (വ്യക്തിക്ക് പറയാനുള്ളതു കൂടി കേട്ടതിനു ശേഷം) ഫോറം നം.ഇ യിൽ രേഖാമൂലം നോട്ടീസു നൽകി (സെക്ഷൻ 7) പ്രസ്തുത ഭൂമിയിൽ ആദ്യം കൃഷി ചെയ്തിരുന്ന ഭക്ഷ്യവിള തുട൪ന്നും കൃഷി ചെയ്യുന്നതിന് ആജ്ഞാപിക്കാൻ ജില്ലാ കളക്ട൪ക്കും റവന്യൂ ഡിവിഷണൽ ഓഫീസ൪ക്കും അധികാരമുണ്ട്. കൃഷി ചെയ്യാത്തതും തരിശിടാൻ സാധ്യതയുള്ളതുമായ കൃഷി ഭൂമിയിൽ നെല്ലോ മറ്റേതെങ്കിലും ഭക്ഷ്യധാന്യങ്ങളോ കൃഷി ചെയ്യാൻ കൈവശക്കാരനോട് ആവശ്യപ്പെടാൻ (ഫോറം നം.ഇ) ജില്ലാ കളക്ട൪ക്കും റവന്യൂ ഡിവിഷണൽ ഓഫീസ൪ക്കും അധികാരമുണ്ട്. (സെക്ഷൻ 4) ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത ഭൂമിയിൽ കൃഷി ചെയ്യുന്നതിനുള്ള അവകാശം 3 വ൪ഷത്തേക്ക് ലേലത്തിൽ വിൽക്കാനും ജില്ലാ കളക്ട൪ക്കും റവന്യൂ ഡിവിഷണൽ ഓഫീസ൪ക്കും അധികാരമുണ്ട് (സെക്ഷൻ 5) കെ.എൽ.യു ഉത്തരവ് പ്രകാരമുള്ള അനുമതിക്കായി ലഭിക്കുന്ന അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനു മുമ്പായി വില്ലേജാഫീസറുടെ സ്ഥല പരിശോധനാ റിപ്പോ൪ട്ട് ലഭ്യമാക്കുകയോ ആ൪.ഡി.ഒ./കളക്ട൪ നേരിട്ടോ ഏതെങ്കിലും ഉദ്യോഗസ്ഥനെ നിയോഗിച്ചോ സ്ഥല പരിശോധന നടത്തുകയോ ചെയ്യണം. നമ്മുടെ പരിസ്ഥിതിയെ സുസ്ഥിരമായി നിലനി൪ത്തുന്നതിനും കാ൪ഷിക രംഗത്തെ വള൪ച്ച പ്രോത്സാഹിപ്പിക്കുന്നതിനും നെൽവയലുകളും തണ്ണീ൪ത്തടങ്ങളും സംരക്ഷിക്കുന്നതിനും അവയുടെ പരിവ൪ത്തനം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് കേരള നെൽവയൽ തണ്ണീ൪ത്തട സംരക്ഷണ നിയമം നിലവിൽ വന്നിട്ടുള്ളത്.

 

പോക്കുവരവ്

ഭൂമിയിന്‍മേലുള്ള ഉടമസ്ഥാവകാശം മാറുന്നതിനുസരണമായി, ഭൂ ഉടമകളുടെ പേരില്‍ നികുതി പിരിക്കുന്നതിനായി, വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റംവരുത്തുന്നതിനെയാണ് ജമമാറ്റം അഥവാ പോക്കുവരവ് എന്ന് പറയുന്നത്. 1966-ലെ ട്രാന്‍സ്ഫര്‍ ഓഫ് രജിസ്ട്രി ചട്ടങ്ങള്‍ പ്രകാരമാണ് ജമമാറ്റം നടത്തുന്നത്. വില്ലേജ് ഓഫീസര്‍ മുമ്പാകെയാണ് പോക്കുവരവിന് അപേക്ഷിക്കേണ്ടത്.

ജമമാറ്റം ആവശ്യമായി വരു ന്നത് താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ്. (ചട്ടം-2)

1. സ്വമനസ്സാലേയുള്ള വസ്തു കൈമാറ്റം- സ്ഥാവര വസ്തുക്കളിലുള്ള ഉടമസ്ഥാവകാശം,സ്ഥിരമായും, നിരാക്ഷേപമായും കൈമാറ്റം ചെയ്യുന്ന (ഉദ: വില്പന, ഇഷ്ടദാനം, ഭാഗംവയ്പ്പ് എന്നിവ) കേസ്സുകളില്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ജമമാറ്റം അനുവദിക്കാവുന്നതാണ്.

2. നിര്‍ബന്ധിത കൈമാറ്റം- കോടതി വിധി അനുസരിച്ച് വിധി ഉടമയ്ക്കോ (ഡിക്രി ഹോള്‍ഡര്‍),റവന്യൂ ലേലം അനുസരിച്ച് ലേലം കൊണ്ടയാള്‍ക്കോ ഭൂമിയുടെ അവകാശം കൈമാറ്റം ചെയ്യാവുന്നതാണ്.

3. പിന്‍തുടര്‍ച്ചാവകാശ കൈമാറ്റം - ഒരു പട്ടാദാര്‍ മരണമടഞ്ഞാല്‍, അയാളുടെ അനന്തരാവകാശികളുടെ പേരുവിവരം തഹസിൽദാർക്  റിപ്പോർട്ട്  ചെയ്യണം. അവകാശത്തര്‍ക്കമുള്ള പക്ഷം, ചട്ടം 27 പ്രകാരം അവകാശവിചാരണ നടത്തി തീരുമാനം എടുത്തശേഷം, അതിന്‍പ്രകാരം ജമമാറ്റം നടത്തേണ്ടതാണ്.

 

ഭൂമികൈമാറ്റം

സര്‍ക്കാര്‍ സേവന വകുപ്പുകള്‍ക്ക് സേവന ആവശ്യങ്ങള്‍ക്ക് ഭൂമി കൈമാറി നല്‍കുന്നതിനെയാണ് ഭൂമി കൈമാറ്റം എന്നു റവന്യൂ വകുപ്പില്‍ വിവക്ഷിച്ചു വരുന്നത്. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ആദായജന്യവും, വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കാണ് ഭൂമിയെങ്കില്‍ സ്ഥലവില ഈടാക്കേതുണ്ട്. സ൪ക്കാരിൻെറ കീഴിലുള്ള സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശേ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഭൂമിയുടെ കമ്പോള വില ഈടാക്കി ഭൂമി പതിച്ചു നൽകുകയോ പാട്ടത്തിനു നൽകുകയോ ചെയ്യുന്ന നടപടികളാണ് നിലവിൽ അനുവ൪ത്തിച്ചു വരുന്നത്.

 

ഭൂപരിഷ്കരണം

കേരള ത്തില്‍ ഭൂപരിഷ്കരണം സംബന്ധിച്ചു സമഗ്ര നിയമം ഉണ്ടാകുന്നത് 1963-ലെ കേരള ഭൂപരിഷ്കരണ നിയമത്തോടു കൂടിയാണ്. 1960-ലെ കേരള കാര്‍ഷിക ബന്ധനിയമ ത്തിന്‍റെ ചുവടു പിടിച്ചുണ്ടായ നിയമം 01.04.1964-ല്‍ ഭാഗി ക മായി നടപ്പായെങ്കിലും 1969 -ല്‍ സമഗ്ര ഭേദഗതി വരുത്തിയും ഭൂപരിധി വ്യവസ്ഥകള്‍ നടപ്പാക്കിക്കൊണ്ടും 01.01.1970 മുതല്‍ പൂര്‍ണ്ണ മായും നടപ്പാക്കുകയു ണ്ടായി. കുടിയായ്മ സ്ഥിരത നല്‍കല്‍, കുടികിടപ്പ് സ്ഥിരത നല്‍കല്‍,ഭൂപരിധി നിര്‍ണ്ണയം എന്നീ മൂന്ന് പ്രധാന സംഗതികളാണ് നിയമം ലക്ഷ്യം വയ്ക്കുന്നത്

 

കാര്‍ഡമം സെറ്റിൽമെൻറ്

ഏലം കൃഷി ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് കൊടുക്കുന്നത് സംബന്ധിച്ച് സങ്കീര്‍ണ്ണമായ കേസുകളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറാണ് തീരുമാനമെടുക്കുന്നത്. ഇതിലേക്കായി ഗവണ്‍മെൻറ് പ്രത്യേക ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ ഇടുക്കി ജില്ലയില്‍ ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് എന്നീ താലൂക്കുകളിലെ സര്‍ക്കാര്‍ ഭൂമികള്‍ക്ക് മാത്രമേ ബാധകമാകുകയുള്ളു. മേല്‍ ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറി ഏലം കൃഷി ചെയ്ത് കൈവശം വച്ചു പോകുന്ന വ്യക്തിക്ക് ആ ഭൂമി ഏലം കൃഷിക്കുവേണ്ടി 20 വര്‍ഷത്തേക്ക് ലേലം കൂടാതെ പാട്ടത്തിന് നല്‍കാവുന്നതാണ്. ഏലം,കൃഷിക്കുപയുക്തമായതും കൈവശത്തിന് വിധേയമല്ലാത്തതു മായ സര്‍ക്കാര്‍ ഭൂമി ഏലം കൃഷി ക്കു വേണ്ടി കൈവശം വയ്ക്കാനുള്ള പാട്ടാവകാശം ലേല ത്തില്‍വില്‍ക്കാനും ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്.

 

ഭൂരേഖാസംരക്ഷണം (LRM)

ലാൻഡ് റവന്യൂ വകുപ്പിൻെറ ദൈനംദിന ഭരണം കാര്യക്ഷമമാക്കുന്നതിന് ഭാവിയിലെ ഉപയോഗങ്ങൾക്കും ഭൂമിയെ സംബന്ധിച്ചുള്ള റിക്കാ൪ഡുകൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അനേകം വ൪ഷങ്ങൾക്ക് മുൻപ് നടത്തിയ റവന്യൂ സെറ്റിൽമെൻറിനോടനുബന്ധിച്ച് തയ്യാറാക്കപ്പെട്ട സ്ഥിരം റിക്കാ൪ഡുകൾ ഭൂമിയിൽ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കനുസരണമായി നാളതീകരിച്ച് ഏറ്റവും നവീനമായ രീതിയിൽ സൂക്ഷിക്കുക എന്നുള്ളതാണ് ലാൻഡ് റിക്കാ൪ഡ് സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.