റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

നികുതി

കേരള ലാൻഡ് ടാക്സ് ആക്ടിൻെറ രണ്ടാം വകുപ്പനുസരിച്ച് നികുതി ഒഴിവാക്കിയിട്ടുള്ള സ്വകാര്യ ഭൂമികൾ, സ൪ക്കാ൪ വക ഭൂമികൾ എന്നിവയൊഴികെ സംസ്ഥാനമൊട്ടാകെയുള്ള എല്ലാ ഭൂമികൾക്കും ഇനമോ തരമോ കണക്കിലെടുക്കാതെ ഭൂനികുതി ചുമത്താൻ സ൪ക്കാരിന് അധികാരമുണ്ട്..

 

കരം ഒടുക്ക്

വില്ലേജ് ആഫീസിൽ ഹാജരാക്കുന്ന തുക സ്വീകരിച്ച് രസീത് നൽകാനുള്ള അധികാരം വില്ലേജ് ആഫീസറിൽ നിക്ഷിപ്തമാണ്.

 

കെട്ടിട നികുതി

കേരള കെട്ടിട നികുതി ആക്ട് 1975 പ്രകാരം 1973 ഏപ്രിൽ 1-ാം തീയതിയോ അതിനു ശേഷമോ നി൪മ്മാണം പൂ൪ത്തിയാക്കിയ എല്ലാ കെട്ടിടങ്ങൾക്കും ഒറ്റത്തവണ കെട്ടിട നികുതി ബാധകമാണ്. എന്നാൽ  1.4.1997 നോ അതിന് ശേഷമോ പണി കഴിപ്പിച്ചതും 278 .7 സ്‌ക്വയർ മീറ്ററോ അതിൽ കൂടുതലോ ഏരിയ വരുന്നതുമായ വാസഗൃഹങ്ങൾക്ക് വർഷം ഒറ്റത്തവണ കെട്ടിട നികുതിക്ക് പുറമെ 4000 / - രൂപ ആഡംബര നികുതി ഒടുക്കേണ്ടതാണ് . 

 

തോട്ടനികുതി

സംസ്ഥാനത്തിൻെറ റവന്യൂ വരവിനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന നികുതിയാണ് തോട്ട നികുതി. തെങ്ങ്, കവുങ്ങ്, റബ്ബ൪, കാപ്പി, തേയില, ഏലം, കുരുമുളക് എന്നിവ ഒറ്റയ്ക്കോ കൂട്ടായോ കൃഷി ചെയ്യാൻ ഉപയോഗിക്കാൻ 2 ഹെക്ടറിൽ കൂടുതൽ ഉള്ള സ്ഥലത്തിനാണ് തോട്ടനികുതി ഈടാക്കുന്നത്.

 

റവന്യൂ റിക്കവറി

നികുതിയിനത്തിലോ ഇതര ഇനങ്ങളിലോ സ൪ക്കാരിലേക്ക് അടയ്ക്കാനുള്ള തുക യഥാസമയം ഒടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ, അത് കുടിശ്ശികയായി കണക്കാക്കി, കുടിശ്ശികയായ തീയതി മുതലുള്ള പലിശ സഹിതം ഈടാക്കുന്നതിന് 1968-ലെ കേരള റവന്യൂ റിക്കവറി നിയമവും അതിൻമേലുള്ള ചട്ടങ്ങളും സ൪ക്കാരിന് അധികാരം നൽകുന്നു.