റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

 

വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലാണ് വകുപ്പ് പ്രവർത്തിച്ചു വരുന്നത്. സർക്കാർ തലത്തിൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പ് പ്രവർത്തിക്കുന്നു. ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ അദ്ദേഹത്തിൻ കീഴിൽ സ്‌പെഷ്യൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറി/അണ്ടർ സെക്രട്ടറിമാർ പ്രവർത്തിക്കുന്നു. ലാൻഡ് റവന്യൂ കമ്മീഷണറാണ് വകുപ്പിന്റെ അദ്ധ്യക്ഷൻ. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ അദ്ദേഹത്തിൻ കീഴിൽ ജോയിന്റ് കമ്മീഷണറും, അസിസ്റ്റന്റ് കമ്മീഷണർമാരും, ഫിനാൻസ് ഓഫീസർമാരും പ്രവർത്തിച്ചു വരുന്നു. ഓരോ ജില്ലയുടെയും മേധാവി ജില്ലാ കളക്ടറാണ്. അദ്ദേഹത്തിൻ കീഴിൽ ഡെപ്യൂട്ടി കളക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ഓരോ റവന്യൂ ഡിവിഷന്റെയും മേധാവി റവന്യൂ ഡിവിഷണൽ ഓഫീസർ ആകുന്നു. റവന്യൂ ഡിവിഷണൽ ഓഫീസറിന്റെ കീഴിൽ സീനിയർ സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ഓരോ താലൂക്കിന്റെയും മേധാവികളായി തഹസിൽദാർമാരെ നിയമിച്ചിരിക്കുന്നു. എല്ലാ താലുക്കാഫിസിലും ഭൂ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലേയ്ക്കായി ഭൂരേഖ തഹസിൽദാർമാരും സേവനമനുഷ്ടിച്ച് വരുന്നു. തഹസിൽദാർക്കും ഭൂരേഖ തഹസിൽദാർക്കും കീഴിൽ ഡെപ്യൂട്ടി തഹസിൽദാർമാരും പ്രവർത്തിക്കുന്നു. റവന്യൂ വകുപ്പിലെ എറ്റവും അടിസ്ഥാന ഘടകമായ വില്ലേജാഫീസുകളുടെ മേധാവിയായി വില്ലേജാഫീസർമാർ പ്രവർത്തിക്കുന്നു. വില്ലേജാഫീസറുടെ കീഴിൽ സ്‌പെഷ്യൽ വില്ലേജ് ആഫീസർ/വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവർ പ്രവർത്തിക്കുന്നു.

ജില്ലകൾ - 14 , റവന്യൂ ഡിവിഷനുകൾ - 27, താലൂക്കുകൾ - 78, വില്ലേജുകൾ - 1666

 റവന്യൂ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മറ്റു ഓഫീസുകൾ  / അതോറിറ്റികൾ 

i. സ്റ്റേറ്റ് ലാൻഡ് ബോർഡ് - 1963-ലെ ലാൻഡ് റിഫോംസ് ആക്ട് ഊർജ്ജിതമായി നടപ്പിലാക്കുന്നതിനായി രൂപവൽക്കരിച്ചത്.

ii. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എസ്.ഡി.എം.എ.) - 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമം പ്രകാരം ആരംഭിച്ചു.

iii. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി.എം) - റവന്യൂ സർവ്വെ ഉദ്യോഗസ്ഥർക്ക് ഇൻസർവ്വീസ് ട്രെയിനിംഗ് നൽകുന്നതിനായി രൂപവത്കരിച്ചത്.