റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255
റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255
സ൪ട്ടിഫിക്കറ്റിൻെറ ആവശ്യകത വ്യക്തമാക്കി അപേക്ഷിക്കണം. റേഷൻ കാ൪ഡ് / തിരിച്ചറിയൽ കാ൪ഡ് / ബന്ധുക്കൾ / അവകാശികൾ/ കൈവശ സ്വത്തുക്കളുടെ വിവരങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവന എന്നിവ ചേ൪ത്തിരിക്കണം. ടിയാൻ അഗതിയാണെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തണം. അഗതി എന്നാൽ ആരാലും സംരക്ഷിക്കപ്പെടാനില്ലാത്ത, വരുമാനമോ സമ്പത്തോ ഇല്ലാത്ത, അനാരോഗ്യവാനും, ആശ്രയത്വവും ജീവനോപാധികളും ലഭ്യമാക്കാൻ അ൪ഹൻ എന്ന് സാരം. പ്രത്യേകാവശ്യത്തിനും സംസ്ഥാനത്തിന് പുറത്തേക്കും വില്ലേജ് ഓഫീസറുടെ ശുപാ൪ശയിന്മേൽ തഹസീൽദാ൪ സാക്ഷ്യപത്രം നൽകുന്നതാണ്.
അപേക്ഷ വെള്ളപേപ്പറിൽ തഹസിൽദാർ / വില്ലേജ് ഓഫീസർ സമർപ്പിക്കേണ്ടതാണ് .വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ആണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത് . മരിച്ചു പോയ ഒരാളുടെ സ്വത്തുക്കൾക്ക് പിന്നീടുള്ള അവകാശികളെ സംബന്ധിച്ച് ഓരോ മത വിഭാഗത്തിനും പ്രത്യേകം പിന്തുട൪ച്ചാവകാശ നിയമങ്ങളുണ്ട്. മരണപ്പെട്ട ആൾ ഉൾപ്പെടുന്ന മത വിഭാഗത്തിന് അനുസൃതമായിട്ടാണ് അവകാശികളെ കണ്ടെത്തേണ്ടത്. അതുകൊണ്ടു തന്നെ വളരെ സൂക്ഷമതയോടും ശ്രദ്ധയോടും നിയമവിധേയവുമായിട്ടായിരിക്കണം അവകാശികളെ കണ്ടെത്തുന്ന പ്രക്രീയ നടത്തേണ്ടത്.
ഒരു വ്യക്തിയെ കാണാനില്ലെന്നുള്ള സ൪ട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം ആ൪.ഡി.ഒ.യ്ക്കാണ്. ഒരാളെ കാണാനില്ലെന്നുള്ള സ൪ട്ടിഫിക്കറ്റിനുള്ള അപേക്ഷ വെള്ളക്കടലാസിൽ ആ൪.ഡി.ഒ.യ്ക്ക് സമ൪പ്പിക്കണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസ൪ മുഖാന്തിരം അന്വേഷണം നത്തി ആ൪.ഡി.ഒ. സ൪ട്ടിഫിക്കറ്റ് നൽകുന്നു.
അധികാരരപ്പെട്ടയാളിൽ നിന്നും ലഭിച്ച സ്വാഭാവ സ൪ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുളള (counter signature) അധികാരം ആ൪.ഡി.ഒ.യ്ക്കാണ്. വെള്ളക്കടലാസിൽ അപേക്ഷ ബന്ധപ്പെട്ട സ൪ട്ടിഫിക്കറ്റ് സഹിതം ആ൪.ഡി.ഒ.യ്ക്ക് സമ൪പ്പിക്കണം. അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തിയ സ൪ട്ടിഫിക്കറ്റ് നൽകും.
വരൾച്ചമൂലം 50 ശതമാനമോ അതിൽ കൂടുതലോ കൃഷിനാശം സംഭവിച്ചിട്ടുള്ള വില്ലേജുകളെ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ അന്നവരി വില്ലേജുകളായി പ്രഖ്യാപിച്ചു കൊണ്ട് ലാൻഡ് റവന്യൂ കമ്മീഷണ൪ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാറുണ്ട്. വാണിജ്യ ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പ, പലിശ എന്നിവയിൻമേൽ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതിന് ടി വില്ലേജുകളിലെ ക൪ഷക൪ക്ക് അ൪ഹതയുണ്ട്.
അവകാശം സിദ്ധിച്ചിട്ടുള്ള / കൈവശവും കരം അടവുമുള്ള വസ്തുക്കളുടെ രേഖകൾ അളവും, സ൪വ്വേ വിവരങ്ങളും (പ്രമാണം, പട്ടയം / നികുതിയടവ് രസീത് മുതലായല) ചേ൪ത്ത് വെള്ളപേപ്പറിൽ അപേക്ഷിക്കണം. അപേക്ഷകരിൽ നിന്ന് നിശ്ചിത ഫീസ് ഈടാക്കിയ ശേഷം ബി.ടി.ആ൪/തണ്ടപ്പേ൪ പക൪പ്പിൻെറ അസ്സൽ സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. സംസ്ഥാനത്തിനു പുറത്തേക്കും പ്രത്യേകാവശ്യത്തിനും തഹസീൽദാ൪ സാക്ഷ്യപ്പെടുത്തി നൽകണം.
വെള്ളക്കടലാസ്സിലോ ഇ- ഡിസ്ട്രിക്ട് മുഖേനയോ അപേക്ഷ വില്ലേജ് ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് . റേഷൻ കാ൪ഡ് / പ്രമാണം, സ്കൂൾ സ൪ട്ടിഫിക്കറ്റ് / തിരിച്ചറിയൽ കാ൪ഡ് / സത്യപ്രസ്താവന എന്നിവ കൂടി ഹാജരാക്കണം. പ്രാദേശികാന്വേഷണത്തിന് വിധേയമായി ആവശ്യമെങ്കിൽ അയൽ സാക്ഷിമൊഴി രേഖപ്പെടുത്തി തീ൪പ്പു കൽപ്പിച്ച് സാക്ഷ്യപത്രം നൽകാം. പ്രത്യേകാവശ്യത്തിനും സംസ്ഥാനത്തിന് പുറത്തേക്കും തഹസീൽദാ൪ വില്ലേജ് ഓഫീസറുടെ ശുപാ൪ശയിന്മേൽ നൽകുന്നതായിരിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കും മറ്റും ഹാജരാക്കാൻ വേണ്ടി ജീവിക്കാൻതക്ക വരുമാനമില്ലാത്ത പാവപ്പെട്ട ആളാണെന്ന് കാണിക്കുന്ന ഇൻഡിജെൻറ് സ൪ട്ടിഫിക്കറ്റ് നൽകുന്നതും റവന്യൂ ഡിവിഷണൽ ഓഫീസറാണ്. ബന്ധപ്പെട്ട തഹസീൽദാ൪ വഴി അന്വേഷണം നടത്തിയതിനു ശേഷമാണ് ഈ സ൪ട്ടിഫിക്കറ്റ് നൽകുക.