റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255
ഇ-സേവനങ്ങള്‍

ഇ- ഓഫീസ്
ഇ-ഓഫീസ് ഒരു ഡിജിറ്റൽ ഫയൽ മാനേജ്മെന്റ് സിസ്റ്റമാണ്, ഇത് ഓഫീസുകളുടെ പ്രവർത്തനം സുതാര്യമാക്കി കാര്യക്ഷമമാക്കുന്നു.

റവന്യൂ ഇ-പേയ്മെന്റ്
ഉപയോക്താക്കൾക്ക് വിവിധ സർക്കാർ ഫീസ്, നികുതികൾ എന്നിവ ഓൺലൈനായി സൗകര്യപ്രദമായും സുതാര്യമായും അടയ്ക്കാൻ കഴിയും.

ഇ-ഡിസ്ട്രിക്റ്റ്
ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമാണ്, അതിലൂടെ പൊതുജനങ്ങൾക്ക് വിവിധ സർക്കാർ സർട്ടിഫിക്കറ്റുകളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നു.

റവന്യൂ റിക്കവറി
റവന്യൂ റിക്കവറി പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് കുടിശികയായ വരുമാനങ്ങൾ ഈടാക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിയമാനുസൃതമായ നടപടികൾ കൈക്കൊള്ളുന്നതിനും സഹായിക്കുന്നു.

എന്റെ ഭൂമി പോർട്ടൽ
കേരള സർക്കാർ നടപ്പിലാക്കിയ ഒരു ഡിജിറ്റൽ പോർട്ടൽ ആണത് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാനും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാനും ഉപയോഗിക്കുന്നു.

തരം മാറ്റം
അപേക്ഷകൾ ലളിതമായി പ്രോസസ്സ് ചെയ്യുന്നതിനും റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ ഏകീകൃതമായ രീതിയിൽ ഭൂമി തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.

പോക്കുവരവ്
ഭൂസംബന്ധമായി റവന്യൂ, രജിസ്‌ട്രേഷൻ, സര്‍വ്വേ വകുപ്പുകൾ നല്‍കുന്ന സേവനങ്ങളെ പരസ്പരം ബന്ധപ്പെടുത്തി, കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈൻ മുഖേന സാധ്യമാക്കുന്നു.

ഇലക്ട്രോണിക് മോർട്ട്ഗേജ് റെക്കോർഡർ
ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും എടുക്കുന്ന വായ്പകളുടെ വിവരങ്ങൾ നിശ്ചിത ഫീസ് ഈടാക്കി റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (ReLIS) രേഖപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സസംവിധാനം

എനി ലാൻഡ് സെർച്ച്
പൊതുജനങ്ങൾക്ക് ലോഗിൻ ചെയ്യാതെ തന്നെ ഏതൊരു ഭൂമിയെയും സംബന്ധിച്ച വിവരങ്ങൾ സേർച്ച് ചെയ്ത് കണ്ടെത്തുന്നതിനുള്ള സൌകര്യം EoDB – SBRAP-ന്റെ ഭാഗമായി ReLIS പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

KBT അപ്പീൽ
1975-ലെ കേരള ബിൽഡിംഗ് ടാക്സ് ആക്ട് പ്രകാരം, കെട്ടിടങ്ങൾക്ക് ബാധകമായ ഒറ്റത്തവണ നികുതി, അധിക നികുതി എന്നിവ ഈടാക്കുന്നതിനും പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതിനും ഓൺലൈനായി നികുതിദായകർക്ക് നികുതി ഒടുക്ക് വരുന്നതിനുമുള്ള സംവിധാനം നിലവിൽ നടപ്പിലാക്കിയിട്ടുണ്ട്

റവന്യൂ റിക്കവറി ഡിജിറ്റൽ പേയ്‌മെന്റ്
റവന്യൂ റിക്കവറി നിയമം, 1968 മുഖേന കുടിശ്ശികക്കാരിൽ നിന്നും റവന്യൂ ഇ – പെയ്മെന്റ് വഴി വില്ലേജ് ഓഫീസിൽ സ്വീകരിക്കുന്ന കുടിശ്ശികത്തുകയിൽ സർക്കാർ കുടിശ്ശിക ഒഴികെയുള്ളവ നിലവിൽ അതത് അർത്ഥനാധികാരികളുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റായോ ബാങ്ക് അക്കൌണ്ടിൽ നേരിട്ടോ ഒടുക്കുകയാണ് ചെയ്യുന്നത്.

പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ഉപയോഗിച്ച് ബിസിനസ്സ് ഉപയോക്തൃ ലോഗിൻ
(Ease of Doing Business) K-SWIFT പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടുള്ള ഏതൊരു ബിസിനസ്സ് യൂസർക്കും തന്റെ മൊബൈൽ നമ്പർ ലോഗിൻ സൗകര്യത്തോടൊപ്പം, Permanent Account Number (PAN) ഉപയോഗിച്ച് കൊണ്ട് https://revenue.kerala.gov.in/ പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

റവന്യൂ ഇ-സർവീസസ് മൊബൈൽ ആപ്പ്
ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ പ്രവർത്തിക്കത്തക്ക വിധത്തിലുള്ള റവന്യൂ ഇ സർവ്വീസസ് മൊബൈൽ ആപ്പ് സെക്യൂരിറ്റി ഓഡിറ്റ് പൂർത്തീകരിച്ചിട്ടുള്ളതും, ആയതിന്റെ റിലീസ് അന്തിമ ഘട്ടത്തിലുമാണ്. ആദ്യഘട്ടമായി ഭൂനികുതി സ്വീകരിക്കുന്നതിനുള്ള സൌകര്യമാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഭൂമി ഏറ്റെടുക്കൽ മാനേജ്മെന്റ് സിസ്റ്റം
സംസ്ഥാനത്ത് എല്ലാത്തരം ഭൂമി ഏറ്റെടുക്കൽ നടപടികളും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ മാനേജ്മെന്റ് സിസ്റ്റംഎന്ന വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND RESETTLEMENT ACT, 2013-ന്റെ സെക്ഷൻ 11(1)വരെയുള്ള പ്രവത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മൊഡ്യൂൾ വികസിപ്പിച്ചെടുക്കുകയും ആയത് സംസ്ഥാനമൊട്ടാകെ നിലവിൽ വരുന്നതിന് സജ്ജമായിട്ടുണ്ട്.

വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (VOMIS) ഡാഷ്‌ബോർഡ്
സംസ്ഥാനത്തെ 1,666 വില്ലേജുകളിലെയും പ്രവർത്തനം ഓൺലൈൻ ആയി തന്നെ ഗവണ്മെന്റ് തലത്തിൽ നിരീക്ഷിക്കുന്നതിനും കൂടാതെ കമ്മീഷണർ, ജില്ല കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവർക്ക് പ്രതിമാസ അവലോകന യോഗങ്ങൾ ഓൺലൈൻ ആയി നടത്തുന്നതിനും സഹായകമാകും വിധം രൂപകല്പന ചെയ്തിട്ടുള്ള വെബ് പോർട്ടൽ.

പരാതി പരിഹാരവും നവീകരണവും
ലാൻഡ് റവന്യൂ വകുപ്പിൽ നിലവിൽ ഉപയോഗിച്ചുവരുന്ന വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകൾ സംബന്ധിച്ചും പുതുതായി വികസിപ്പിക്കേണ്ട ആപ്ലിക്കേഷനുകൾ സംബന്ധിച്ചും റവന്യൂ ജീവനക്കാർക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് Grievance and Innovation മൊഡ്യൂൾ നടപ്പിലാക്കി വരുന്നത്.

സാമൂഹിക സുരക്ഷാ പെൻഷൻ
സോഷ്യല്‍ സെക്യൂരിറ്റി പെന്ഷപന്‍ പോര്ട്ടിൽ വഴി സംസ്ഥാനത്ത് കാന്സകർ ,കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നതും നിലവിൽ ചികിത്സയിലിരിക്കുന്നതുമായ സാമ്പത്തികമായി പിന്നോക്കം നില്ക്കുമന്ന ഗുണഭോക്താക്കള്ക്ക്് സര്ക്കാപർ അനുവദിച്ചിട്ടുള്ള പെൻഷൻ നിയമാനുസൃതം വില്ലേജ് വെബ് പോർട്ടൽ വഴി നല്കി വരുന്നുണ്ട്. പ്രസ്തുത പോര്ട്ട ലിൽ, ബിംസ് 2.0 (BIMS 2.0), PHP migrated version(5.6 to 8.1) എന്നിവ ഉള്പ്പെ്ടുത്തിക്കൊണ്ടുള്ള പരിഷ്കരിച്ച പതിപ്പ് .

റവന്യൂ ഇ കോടതി
ലാൻഡ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധ നിയമങ്ങളുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതികൾ, മെയിന്റനൻസ് ട്രൈബ്യൂണലുകൾ, ലാൻഡ് ട്രൈബ്യൂണലുകൾ, അപ്പലേറ്റ് അതോറിറ്റികൾ തുടങ്ങി വിവിധങ്ങളായ റവന്യൂ കോടതികളുടെ സമ്പൂർണ്ണ ഓട്ടോമേഷൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഉടൻ നിലവിൽ വരുന്നതാണ്