റവന്യൂ ഇൻഫർമേഷൻ സർവീസ് ടോൾ ഫ്രീ നമ്പർ. 18004255255
പദ്ധതികൾ

ഡിജിറ്റൽ ഇന്‍ഡ്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷൻ പ്രോഗ്രാം (DILRMP)
ഇഗവേണൻസിൻറെ ഭാഗമായി കേന്ദ്രാവിഷ്‌കൃത ഭൂരേഖ കമ്പ്യൂട്ടർവത്കരണപദ്ധതി, റവന്യൂ ഭരണശാക്തീകരണം, ഭൂരേഖ നാളതീകരണം എന്നീ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടാണ് ദേശീയതലത്തിൽ ഡി.ഐ.എൻ.എൽ.ആർ.എം.പി പദ്ധതി നടപ്പിലാക്കുന്നത്. ഭൂമി സംബന്ധിച്ച എല്ലാ രേഖകളുടെയും കമ്പ്യൂട്ടർവത്കരണം, മാപ്പുകളുടെ ഡിജിറ്റൈസേഷൻ, സർവ്വേ സെറ്റിൽമെൻറ് രേഖകളുടെ നാളതീകരണം, രജിസ്ട്രേഷൻ വകുപ്പിന്റെ കമ്പ്യൂട്ടർവത്കരണം, കമ്പ്യൂട്ടർ ശൃംഖലയിലൂടെ റവന്യൂ രജിസ്ട്രേഷൻ സർവ്വേ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ വിവിധ ഘടകങ്ങൾ. ഇതിൻറെ ഭാഗമായി റവന്യൂ വകുപ്പിൽ ReLIS എന്ന പദ്ധതി 15.09.2011 ന് പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ ആരംഭിച്ചു.ഡി.ഐ.എൽ.ആർ.എം.പി പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച വിവിധ ഓൺലൈൻ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടും പുതിയ സങ്കേതങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടും സംസ്ഥാനത്തുടനീളം ILIS (Integrated Land Information System) നടപ്പിലാക്കി വരുന്നു.
ഭൂവിവരങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം (Textual Data Digitization)
സംസ്ഥാനത്തെ റീസര്‍വ്വെ പൂര്‍ത്തിയായതും അല്ലാത്തതുമായ എല്ലാ വില്ലേജുകളിലേയും ഭൂവിവരങ്ങള്‍ ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. റീസര്‍വ്വെ പൂര്‍ത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേർ രജിസ്റ്റര്‍ എന്നിവ ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈൻ സേവനങ്ങളായ ഇ-പോക്കുവരവും ഇ-പെയ്‌മെൻറ് വഴിയുള്ള ഭൂനികുതി ശേഖരണവും നടപ്പിലാക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. അനുക്രമമായി തണ്ടപ്പേര്‍ വിവരങ്ങളും ഡിജിറ്റൈസ് ചെയ്ത് ഭൂരേഖ സംവിധാനവുമായി സംയോജിപ്പിക്കുന്നു. സംസ്ഥാനത്തെ 1664 വില്ലേജുകളിൽ 1649 വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി വിവരങ്ങളും 1000-ല്‍പ്പരം വില്ലേജുകളിലെ തണ്ടപ്പേര്‍ വിവരങ്ങളും ഇതിനകം തന്നെ ഡിജിറ്ററൈസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.കൂടാതെ വില്ലേജ് ഓഫീസുകളിലെ പ്രധാനപ്പെട്ട രേഖകളായ അടിസ്ഥാനഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേർ രജിസ്റ്റർ, എ രജിസ്റ്റർ, എഫ്.എം.ബി എന്നിവ കേടുപാടുകള്‍ കൂടാതെ സ്‌കാന്‍ ചെയ്ത് ഡിജിറ്റൽ രൂപത്തില്‍ മാറ്റി റിലിസുമായി ഇൻറഗ്രേറ്റ് ചെയ്യുന്നതിന് നിയമാനുസൃത ടെണ്ടന്‍ഡർ മുഖേന സ്മാര്‍ട്ട് ഐ.റ്റി സൊല്യൂഷന്‍ എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുള്ളതും ടി ഏജന്‍സി 01/11/2019 മുതൽ പ്രസ്തുത പ്രവര്‍ത്തി ആരംഭിച്ചിട്ടുള്ളതാണ്.
ഇ ഓഫീസ്
കടലാസ് രഹിത ഓഫീസ് പദ്ധതിയായ ഇ ഓഫീസ് സംവിധാനം ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ കളക്‌ട്രേറ്റുകളിലും തെരഞ്ഞെടുക്കപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ലാന്‍ഡ റവന്യൂ കമ്മീഷണറേറ്റിലും പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.




ഇ-ഡിസ്ട്രിക്ട് പദ്ധതി
വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കാവശ്യമുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുളള പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി. എപ്പോഴും, എവിടെ നിന്നു വേണമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അവ കൈപ്പറ്റുന്നതിനുമുള്ള ഓണ്‍ലൈൻ സംവിധാനമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ വില്ലേജ്/താലുക്ക് ഓഫീസുകളില്‍ നിന്നും നല്‍കിവരുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റുകൾ ഈ പദ്ധതി മുഖേന വില്ലേജ് ഓഫീസറുടെ/തഹസില്‍ദാരുടെ ഡിജിറ്റൽ ഒപ്പോടുകൂടി ഓണ്‍ലൈനായി നല്‍കിവരുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ 4.93 കോടിയില്‍പരം സര്‍ട്ടിഫിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്

ഇ-പെയ്‌മെൻറ്
റവന്യൂ വകുപ്പിലെ വിവിധ നികുതികൾ, സാമ്പത്തിക സേവനങ്ങൾ, വിവിധ ഇനം ഫീസുകള്‍ എന്നിവ ഇ-ട്രഷറി സംവിധാനവുമായി സംയോജിപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായ ഒരു ഇ-പെയ്‌മെൻറ് പ്ലാറ്റ്‌ഫോം എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വകുപ്പ് മുഖേന സര്‍ക്കാരിലേക്ക് പിരിച്ചെടുക്കേണ്ടണ്ടതായ നികുതികളും ഇതര ചാര്‍ജ്ജുകളും പൊതുജനങ്ങള്‍ക്ക് കമ്പ്യൂട്ടറിന്റേയോ സ്മാര്‍ട്ട് ഫോണിന്റേയോ സഹായത്തോടെ സ്വഗൃഹത്തിലിരുന്നു തന്നെ അടയ്ക്കുവാന്‍ സാധിക്കുന്ന വിപ്ലവകരമായ ഒരു പരിഷ്‌കാരമാണ് ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ സാദ്ധ്യമാകുന്നത്. 1649 വില്ലേജുകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്.
ഇ-പോസ് മെഷീന്‍
2019-20 സാമ്പത്തിക വര്‍ഷത്തിൽ റവന്യൂ വകുപ്പിൽ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നടത്തിയ വിപ്ലവകരമായ മാറ്റമാണ് ഇ-പോസ് മെഷീന്‍. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും കറന്‍സി രഹിത പണമിടപാടിലേയ്ക്ക് മാറ്റുന്നതിനും പൊതു ജനം അടയ്ക്കുന്ന നികുതി പണം എത്രയും വേഗം സര്‍ക്കാര്‍ ഖജനാവില്‍ എത്തിയ്ക്കുന്നതിനും, വില്ലേജ് ഓഫീസുകളിലെ ജോലി ഭാരം ഒരു പരിധി വരെ കുറയ്ക്കുന്നതിനുമായി ഇ-പെയ്‌മെന്റ്, ഇ-ട്രഷറി എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതിയാണ് ഇ-പോസ് മെഷീന്‍. ആരംഭിച്ച് നാളിതുവരെ പ്രസ്തുത പദ്ധതിയിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടത്താന്‍ കഴിഞ്ഞത് വളരെ വലിയ നേട്ടമാണ്.
റവന്യൂ റിക്കവറി
കേരള റവന്യൂ റിക്കവറി നിയമപ്രകാരം 1968 ലുള്ള റിക്കവറി നടപടികള്‍ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ റിക്വസിഷന്‍ അതോറിറ്റികളെയും ഉള്‍പ്പെടുത്തി ആര്‍.ആര്‍. ഓണ്‍ലൈൻ എന്ന വെബ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്. അര്‍ത്ഥനകള്‍ ഓണ്‍ലൈനായി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനും റവന്യൂ റിക്കവറി നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ കളക്ടറേറ്റ്തലം മുതല്‍ വില്ലേജ്തലം വരെ പ്രസ്തുത വെബ് ആപ്ലിക്കേഷന്‍ മുഖേന സ്വീകരിച്ചു വരുന്നു. വെബ്‌സൈറ്റ് വിലാസം-www.rr.kerala.gov.in

റവന്യൂ മിത്രം
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിലവിൽ റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് സമര്‍പ്പിക്കുന്ന പരാതികളുടെ ഓണ്‍ലൈൻ രൂപത്തിലുള്ള പുതുക്കിയ സംരംഭമാണ് R-MIRAM (Revenue Minister’s Interactive ,Transparent,Redressal and Assistance Mission) പൊതുജനത്തിന് സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് തലം വരെയുള്ള എല്ലാ റവന്യൂ ഓഫീസുകളിലെയും വിഷയങ്ങളെ സംബന്ധിച്ചുള്ള പരാതി ഓണ്‍ലൈൻ മുഖേന അയയ്ക്കാനും പ്രസ്തുത പരാതിയുടെ നിലവിലെ സ്ഥിതി, മറുപടി എന്നിവ www.mitram.revenue.kerala.gov.in എന്ന പോര്‍ട്ടലിൽ ലഭ്യമാണ്. ഈ പോര്‍ട്ടൽ മുഖേന ഏതൊരു പരാതിയുടെയും നിലവിലെ സ്ഥിതി റവന്യൂ മന്ത്രിയുടെ ഓഫീസിൽ നിന്നും വീക്ഷിക്കാവുന്നതുമാണ്.

