റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

മിഷൻ്റെ ഭരണ നിർവ്വഹണം സാധ്യമാക്കുന്നതിന് പ്രധാനമായും രണ്ടു ഭരണ സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്.

  • ഗവേണിംഗ് ബോഡി 

   ബഹു. മുഖ്യമന്ത്രി ചെയർമാനായും, ബഹു റവന്യൂ, രജിസ്‌ട്രേഷൻ എന്നീ വകുപ്പ് മന്ത്രിമാർ വൈസ് ചെയർമാന്മാരുമായുള്ള മിഷന്റെ ഗവേർണിംഗ് ബോഡിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. മെമ്പർമാരായി ചീഫ് സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, വനം വന്യജീവി വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, ഐ.റ്റി. സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, സർവ്വെ ഡയറക്ടർ, ഇൻസ്‌പെക്ടർ ജനറൽ രജിസ്‌ട്രേഷൻ എന്നിവരും മെംബർസെക്രട്ടറിയായി റവന്യൂ വകുപ്പ് സെക്രട്ടറിയും ഉണ്ട്. സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് അധികാരപ്പെട്ട പരമോന്നത ഭരണ സമിതിയാണ് മിഷന്റെ ഗവേർണിംഗ് ബോഡി. 

  • എക്‌സിക്യൂട്ടീവ് കമ്മിറ്റി

     മിഷന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനു ചുമതലപ്പെട്ട ഈ കമ്മറ്റിയുടെ ചെയർമാൻ റവന്യൂ വകുപ്പ് സെക്രട്ടറിയാണ്. വൈസ് ചെയർമാനായി മിഷൻ ഡയറക്ടർ കൂടിയായ ലാൻഡ് റവന്യൂ കമ്മീഷണറെയും മെംബർമാരായി ധനകാര്യ സെക്രട്ടറിയേയും, സർവ്വെ ഡയറക്ടറേയും, ഇൻസ്‌പെക്ടർ ജനറൽ രജിസ്‌ട്രേഷനേയും, ഐ.റ്റി. മിഷൻ ഡയറക്ടറേയും, സ്‌റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫീസർ എൻ. ഐ.സി യേയും, ജോയിന്റ്  ലാൻഡ് റവന്യൂ കമ്മീഷണറേയും, സർവ്വെ അഡീഷണൽ ഡയറക്ടറെയും നിയോഗിച്ചിട്ടുണ്ട്.