റവന്യൂ ഇൻഫർമേഷൻ സർവ്വീസ്
  ടോൾ ഫ്രീ നം
 18004255255

 • സംസ്ഥാന സർക്കാരിൽ ഡിജിറ്റൽ ഭൂരേഖകൾ തയാറാക്കുന്ന വിവിധ പദ്ധതികളുടെ നോഡൽ ഏജൻസിസയായി വർത്തിക്കുക. 
 • ഭൂസർവ്വേ പ്രവർത്തനങ്ങൾക്ക്  ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കുക
 • കേന്ദ്ര സർക്കാരിൻ്റെ  ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പ്രോഗ്രാം നടത്തിപ്പിനായുള്ള സംസ്ഥാനത്തെ നോഡൽ ഏജൻസിയായി വർത്തിക്കുക. 
 • ഡിജിറ്റൽ ലാൻഡ് സർവ്വേക്കുവേണ്ടി അനുയോജ്യമായ ഏജൻസികളെ കണ്ടെത്തുകയും നിയോഗിക്കുകയും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ചട്ടക്കൂടുകൾ തയ്യാറാക്കുകയും അന്തിമമാക്കുകയും ചെയ്യുക 
 • ഭൂരേഖ പരിപാലനത്തിന് ലളിതവും, സുതാര്യവുമായ നൂതന മാർഗ്ഗങ്ങൾ അവലംബിക്കുക 
 • സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമികൾ സംരക്ഷിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കുക 
 • സംസ്ഥാന സർക്കാരിന് ഭൂമിസംബന്ധിയായ എല്ലാ കാര്യങ്ങളിലും വേണ്ടതായ നിയമപരവും, സാങ്കേതികവുമായ ഉപദേശങ്ങൾ നല്കുകയും ഭൂമി സംബന്ധമായ എല്ലാ പദ്ധതികളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യുക 
 • സർക്കാർ നിർദ്ദേശത്തിന് വിധേയമായി സർക്കാർ ഭൂമികളുടെ ചിട്ടയായ നിരീക്ഷണവും, സംരക്ഷണവും ഉറപ്പാക്കുക 
 • ഭൂമി സംബന്ധമായ കാര്യങ്ങളിൽ റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകൾക്ക് പുതിയ നിയമങ്ങൾ, നിയമഭേദഗതികൾ എന്നിവ തയ്യാറാക്കുവാൻ സംസ്ഥാന സർക്കാരിനെ സഹായിക്കുക
 • ഭൂരേഖകളുടെ കാലോചിതമായ സംരക്ഷണത്തിനായി നവീന രീതിയിലുള്ള റെക്കാർഡ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറികൾ, വെബ് മാനേജ് മെൻ്റ് സെൻ്ററുകൾ, ഡാറ്റാ സെൻ്ററുകൾ എന്നിവ നിർമ്മിക്കുക
 • ഭൂസംബന്ധമായ വിവിധ ട്രെയിനിംഗുകൾ, സെമിനാർ, വർക്ക് ഷോപ്പുകൾ, ചർച്ചകൾ മുതലായവയിലൂടെ ബന്ധപ്പെട്ട  വകുപ്പുകളെ ശാക്തീകരിക്കുക 
 • ഭൂമി സംബന്ധമായ പദ്ധതികളുടെ കൺസൾട്ടൻസി ജോലികൾ  ദേശീയമോ, അന്തർദേശീയമോ ആയ ഏതൊരു ഏജൻസിക്കു വേണ്ടിയും നിശ്ചിത ചാർജ്ജ്  ഈടാക്കിക്കൊണ്ട് നടപ്പാക്കി നല്കുക
 •  സർക്കാർ നിർദ്ദേശങ്ങൾക്ക്  വിധേയമായി കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ഇതര ഏജൻസികളിൽ നിന്നും ഫണ്ടുകൾ ലഭ്യമാക്കുക 
 • സ്‌പേഷ്യൽ (മാപ്പ്), ടെക്‌സ്ച്യുൽ (വിവരങ്ങൾ) എന്നിവ നിർമ്മിക്കുകയും, പുതുക്കുകയും കൂടാതെ വിവിധ വകുപ്പുകളുടെ ഉപയോഗത്തിനായി കേന്ദ്രീകൃതമായ ഒരു ഡാറ്റാബേസ്  സൂക്ഷിക്കുകയും ചെയ്യുക 
 • ഏതൊരു ഏജൻസിയുടെയും ഭൂരേഖ നവീകരണത്തിന് പര്യാപ്തമായ ഡാറ്റബേസുകൾ സൂക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക   
 • വിവിധ സർക്കാർ ഏജൻസികൾ മുഖാന്തിരം ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (GIS), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) മുതലായ നൂതന മാപ്പിംഗ് സങ്കേതങ്ങൾ അവലംബിച്ച് ശേഖരിച്ച ഡാറ്റ സൂക്ഷിക്കുക, അവ വിതരണം ചെയ്യുക