റവന്യൂ, സർവ്വേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഭൂമിസംബന്ധമായ ഇടപാടുകളെല്ലാം ഒരു കുടക്കീഴിൽ  നടപ്പിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയും ഭാരത സർക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയത്തിൻ കീഴിലുള്ള ലാൻഡ് റിസോഴ്സ്സ് വകുപ്പ് നടപ്പിലാക്കുന്ന ഡിജിറ്റൽ ഇന്ത്യ  ലാൻഡ് റെക്കോർഡ്‌സ്  മോഡേണൈസേഷൻ പ്രോഗ്രാം (DILPRMP) എന്ന പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പു മുൻനിർത്തിയും കേരളാ ലാൻഡ് ഇൻഫർമേഷൻ മിഷൻ, കേരളാ സ്‌റ്റേറ്റ് ലാൻഡ് ബാങ്ക് എന്നീ പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ട് കേരള ഭൂരേഖ നവീകരണ മിഷൻ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (KLRMMission) സ.ഉ. (എം. എസ്) നം. 236/2018/റവന്യു തീയ്യതി: 25-06-2018 പ്രകാരം രൂപീകരിച്ചു. വിവരസാങ്കേതിക വിദ്യയിലൂന്നി സമഗ്രവും, സുതാര്യവും, കാര്യക്ഷമവുമായ ഭൂരേഖ പരിപാലനം ലക്ഷ്യമിട്ടുകൊണ്ടാണ് പ്രസ്തുത മിഷൻ രൂപീകരിച്ചിട്ടുള്ളത്.